മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ‘എന്റെ വോട്ട് എന്റെ അഭിമാനം’ എന്ന സന്ദേശമുയര്‍ത്തി സെല്‍ഫി മത്സരവും പ്രവചന മത്സരവുമായി സേവ് മണ്ണാര്‍ക്കാട്. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പിന് മുഴുവന്‍ വോട്ടമാരുടേയും പങ്കാളിത്തം ഉറപ്പാക്കുകയും പൗരാവകാശമായ വോട്ട് രേഖപ്പെ ടുത്തുന്നതിന് പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരം സാമിയ ഇസഹാഖ് ഉദ്ഘാടനം ചെയ്തു.
വോട്ട് ചെയ്തതിന് ശേഷം മഷി പുരട്ടിയ വിരല്‍ അഭിമാനത്തോടെ ഉയര്‍ത്തികാട്ടി എടുക്കുന്ന സെല്‍ഫി, വാട്സാപ്പില്‍ 6282262966 ഈ നമ്പറില്‍ അയക്കുകയാണ് വേണ്ടത്. അതിന് പുറമേ പ്രവചന മത്സരത്തിലും പങ്കെടുക്കാം. മണ്ണാര്‍ക്കാട് ആര് ജയിക്കും, എത്ര ഭൂരിപക്ഷം കിട്ടും,കേരളത്തില്‍ മുന്നണികള്‍ക്ക് കിട്ടുന്ന സീറ്റുകള്‍ എന്നിവയാണ് പ്രവചിക്കേണ്ടത്. മണ്ണാര്‍ക്കാട് വിവിധ ഷോപ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ബോക്സുകളിലോ, മുകളില്‍ കൊടുത്ത നമ്പറിലോ പ്രവചനം എഴുതി അറിയിക്കാം.
ചടങ്ങില്‍ സേവ് മണ്ണാര്‍ക്കാട് ചെയര്മാന് ഫിറോസ് ബാബു, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹാദി അറയ്ക്കല്‍, ട്രഷറര്‍ ഷബീന. യു. സെക്രട്ടറിയേറ്റ് അംഗം റംഷാദ്, പ്രവര്‍ത്തകസമിതി അംഗങ്ങളായ ഷറഫുദ്ദീന് പഴേരി, പി.യു റസീല്‍ എന്നിവര്‍ പങ്കെടുത്തു.
