മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറി ച്ച് നടക്കുന്ന കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് നാല് മണിമുതല്‍ നഗര ത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മണ്ണാര്‍ക്കാട് പൊലിസ് അറിയിച്ചു.
പാലക്കാട് ഭാഗത്തുനിന്നും, കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ മണ്ണാര്‍ക്കാട് ബൈപ്പാസ് വഴി കടന്നുപോകേണ്ടതാണ്. (നെല്ലിപ്പുഴയില്‍ നിന്നും ആനക്ക ട്ടി റോഡില്‍ കയറി മണലടി ചെക്ക് പോസ്റ്റ് – വടക്കുമണ്ണം – കുന്തപ്പുഴ വഴി)
വലിയ വാഹനങ്ങള്‍ കുമരംപുത്തൂര്‍ മുതല്‍ കുന്തിപ്പുഴവരെയുള്ള ഭാഗങ്ങളിലും, നൊട്ടമല മുതല്‍ ചിറക്കല്‍പ്പടി വരെയുള്ള റോഡ് വീതികൂടിയ ഭാഗങ്ങളില്‍ ഒതുക്കി നിര്‍ത്തേണ്ടതാണെന്നും സ്റ്റേഷന് ഹൗസ് ഓഫിസര്‍ അറിയിച്ചു.
