പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രചാ രണം ചൊവ്വാഴ്ച അവസാനിക്കും.നാളെ വൈകിട്ട് ആറ് മുതല്‍ ഏപ്രില്‍ ഒന്‍പതിന് വോ ട്ടെടുപ്പ് അവസാനിക്കുന്നത് വരെ നിശ്ശബ്ദപ്രചാരണം പാലിക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു.
ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 (1)(ബി) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്ന തിന് 48 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഈ കാലയളവില്‍ ടെലിവിഷന്‍/റേഡിയോ ചാനലുകളും കേബിള്‍ നെറ്റ് വര്‍ക്കുകളും സംപ്രേഷണം ചെയ്യുന്ന/പ്രസിദ്ധീകരിക്കുന്ന പരിപാടികളിലെ ഉള്ളടക്കങ്ങളില്‍, ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെയോ സ്ഥാനാര് ഥിയയെയോ പ്രോത്സാഹിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പാനല്‍ ചര്‍ച്ചകള്‍ അഭിപ്രായ സര്‍വേകള്‍ എന്നിവ പാടുള്ളതല്ല.
ഏപ്രില്‍ ഒന്‍പതിന് രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പിന്റെ വിവിധ ഘട്ടങ്ങള്‍ അവസാ നിക്കുന്ന ഏപ്രില്‍ 29-ന് വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനും അവ യുടെ ഫലം പ്രസിദ്ധീകരിക്കുന്നതിനും കമ്മീഷന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126-എ പ്രകാരം രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭി ക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
