മണ്ണാര്‍ക്കാട്: പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഈസ്റ്റ ര്‍ ആഘോഷിച്ചു. യേശുദേവന്റെ ഉയിര്‍പ്പിന്റെ അനുസ്മരണവുമായി ദേവാലയങ്ങളി ല്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു. യേശുവിന്റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷിണ ത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു. ത്യാഗത്തിന്റെയും പുനരുത്ഥാനത്തിന്റെയും സന്ദേശവുമായാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അനീതിക്ക് മുകളില്‍ മാനവികതയും സ്നേഹവും പ്രകാശമായി ഉദിച്ചുയര്‍ന്ന ഈസ്റ്റര്‍, പീഡാനുഭവങ്ങള്‍ക്ക് പിന്നാലെ സത്യം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന സന്ദേശവും പകരുന്നു. നാല്പത് ദിവസത്തെ നോമ്പിനും വിശുദ്ധ വാരാചരണങ്ങള്ക്കും ശേഷമാണ് ഈസ്റ്റര്‍ എത്തുന്നത്. ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും കാലമാണ് നോമ്പ്. യേശുവിന്റെ ജറുസലേം പ്രവേശനം, അന്ത്യ അത്താഴം, പീഡാനുഭവങ്ങള്‍, മരണം എന്നിവയെല്ലാം അനുസ്മരിക്കുന്ന വിശുദ്ധവാരാചരണത്തിന് ശേഷമാണ് ഈസ്റ്റര്‍ ഞായര്‍ വരുന്നത്.
