പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ 8825 പ്രവാസി (ഓവര്‍സീസ്) വോട്ടര്‍മാര്‍. ഇതില്‍ 7518 പുരുഷന്മാരും 1307 സ്ത്രീകളുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഇല്ല. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് തൃത്താലയിലാണ്- 2570 പേര്. ഏറ്റവും കുറവ് പ്രവാസി വോട്ടര്‍മാര്‍ ചിറ്റൂര്‍ മണ്ഡലത്തില്‍- 84.
പ്രവാസി വോട്ടര്‍മാരുടെ മണ്ഡലാടിസ്ഥാനത്തിലുള്ള എണ്ണം ഇപ്രകാരം:തൃത്താല – 2570 (പുരുഷന്മാര് 2199, സ്ത്രീകള്‍ 371),പട്ടാമ്പി – 1904 (പുരുഷന്മാര് 1648, സ്ത്രീകള്‍ 256), ഷൊര്‍ണൂര്‍ – 1076 (പുരുഷന്മാര് 946, സ്ത്രീകള്‍ 130),ഒറ്റപ്പാലം – 801 (പുരുഷന്മാര് 661, സ്ത്രീകള്‍ 140),കോങ്ങാട് – 453 (പുരുഷന്മാര് 393, സ്ത്രീകള്‍ 60),മണ്ണാര്‍ക്കാട് – 825 (പുരു ഷന്മാര് 740, സ്ത്രീകള്‍ 85),മലമ്പുഴ – 172 (പുരുഷന്മാര് 139, സ്ത്രീകള്‍ 33),പാലക്കാട് – 432 (പുരുഷന്മാര് 325, സ്ത്രീകള്‍ 107),തരൂര്‍ – 184 (പുരുഷന്മാര് 149, സ്ത്രീകള്‍ 35),ചിറ്റൂര്‍ – 84 (പുരുഷന്മാര് 66, സ്ത്രീകള്‍ 18),നെന്മാറ – 157 (പുരുഷന്മാര് 125, സ്ത്രീകള്‍ 32),
ആലത്തൂര്‍ – 167 (പുരുഷന്മാര് 127, സ്ത്രീകള്‍ 40).
