പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം അടിസ്ഥാന സൗകര്യങ്ങ ളൊരുക്കും.
ജില്ലയിലെ 12 മണ്ഡലങ്ങളിലെയും മുഴുവന്‍ പോളിങ് ബൂത്തുകളിലും ആവശ്യാനുസര ണം കുടിവെള്ളവും, ഇരിപ്പിട സൗകര്യങ്ങളും വോട്ടര്‍മാര്‍ക്കായി ഒരുക്കും. ഒന്നിലധി കം ബൂത്തുകളുള്ള പ്രദേശങ്ങളില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ വോട്ടര്‍മാരെ സഹായിക്കുന്നതിനുള്ള സഹായ കേന്ദ്രമുണ്ടാകും. വോട്ടര്‍ പട്ടിക പരി ശോധിക്കാനുള്ള അവസരവും ഉണ്ടാവും.
വോട്ടര്‍മാരുടെ വരി നിയന്ത്രിക്കുന്നതിനും ഭിന്നശേഷി വോട്ടര്‍മാരെ സഹായിക്കുന്ന തിനും എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് തുടങ്ങിയ വിദ്യാര്‍ഥി സന്നദ്ധ സംഘടനകളുടെ സേവനവും പ്രയോജനപ്പെടുത്തും.ഭിന്നശേഷിക്കാര്‍, മുതിര് ന്ന പൗരന്മാര് എന്നിവര്‍ക്കായി പ്രത്യേക വരിയും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ വരികളും ഒരുക്കും.
