പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന് അങ്കണ ത്തില്‍ മാതൃകാ ഹരിത പോളിങ് ബൂത്തും മിനിയേച്ചര്‍ മാതൃകയും ഒരുക്കി. അസി. കലക്ടര്‍ രവി മീണ ഉദ്ഘാടനം ചെയ്തു. 2026-ലെ തെരഞ്ഞെടുപ്പ് ഹരിത തെരഞ്ഞെടുപ്പാ യി നടത്തുകയെന്ന ലക്ഷ്യത്തോടെയുള്ളഗ്രീന് ബട്ടണ്‍ കാംപെയിനിന്റെ ഭാഗമായാണ് ഇവ സജ്ജമാക്കിയത്. ഹരിത ചട്ടം പാലിക്കുന്ന ഒരു ബൂത്തില്‍ ഒരുക്കേണ്ട സജ്ജീകരണ ങ്ങളെപ്പറ്റി അവബോധം ലഭിക്കത്തക്ക വിധത്തിലാണ് ഇവ ഒരുക്കിയിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിനും, ജില്ലാ ശുചിത്വമിഷനും വേണ്ടി ഷൊര്‍ണൂര്‍ നഗരസഭയാണ് മിനിയേ ച്ചര് നിര്‍മിച്ചത്.
