പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 2536 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം. എല്ലാ ബൂത്തുകളിലും അകത്തും പുറ ത്തുമായി രണ്ട് സി.സി.ടി.വി. കാമറകളാണ് സ്ഥാപിക്കുന്നത്. സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രക്രിയ അന്തിമ ഘട്ടത്തിലാണ്.
വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിന് വെബ് കാസ്റ്റിങ് തല്‍സമയം നിരീക്ഷിക്കു ന്നതിനായി കലക്ടറേറ്റില്‍ കണ്ട്രോള് റൂം സജ്ജമാക്കും. ഇതിനുപുറമേ, എല്ലാ പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലും (പി.വി.സി), വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വെബ് കാസ്റ്റിങ് നോഡല്‍ ഓഫിസര്‍ അറിയിച്ചു.
