മണ്ണാര്‍ക്കാട്: എന്‍.ഡി.എ. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ഐസക് വര്‍ഗീസ് മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കുമരംപുത്തൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. വോട്ടര്‍മാരെ കണ്ട് വോട്ടുതേടി. ബൂത്ത് തലങ്ങളില്‍ സ്വീകരണവും നല്കി. ബി.ജെ.പി. ആന്ധ്രപ്രദേശ് സംസ്ഥാന വക്താവ് കെ.എന്‍.പി ചക്രവര്‍ത്തി, മറ്റുനേതാ ക്കളായ ബി.മനോജ്, ബിജു നെല്ലമ്പാനി, ടി.എ സുധീഷ്, രാജു പുഴക്കല്‍, എന്‍.ആര് രജിത തുടങ്ങിയവര്‍ സ്ഥാനാര്ഥിയ്ക്കൊപ്പമുണ്ടായിരുന്നു.
