പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പി ന്റെ നേതൃത്വത്തിലുള്ള ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡി (മൂന്ന്) ന്റെ നേതൃ ത്വത്തില്‍ ജില്ലയിലെ അച്ചടി സാമഗ്രികള്‍ വിതരണം ചെയ്യുന്നവരുടെ ഗോഡൗണു കളില്‍ പരിശോധന നടത്തി.
2,080 കിലോഗ്രാം നിരോധിത പി.വി.സി, ഫ്ളക്സ്, ക്ലോത്ത് അച്ചടി സാമഗ്രികള്‍ പിടിച്ചെ ടുത്തു. 20,000 രൂപ പിഴ ചുമത്തി. സ്ക്വാഡ് ലീഡര്‍ വിനോദ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എ.ഇ, മാര്ട്ടിന്, ജില്ലാ ശുചിത്വമിഷന് പ്രോഗ്രാം ഓഫിസര്‍ എ. ഷെരീഫ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൂരജ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
ഗ്രീന്‍ ബട്ടണ്‍ കാംപയിനിന്റെ ഭാഗമായി വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ടീം ലീഡര്‍ അറിയിച്ചു.
