മണ്ണാര്‍ക്കാട്: കോളജ് അധ്യാപകരുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി.) സംസ്ഥാന കമ്മിറ്റി നടത്തുന്ന തെരഞ്ഞെ ടുപ്പ് പ്രചരണജാഥയ്ക്ക് തുടക്കമായി. നവകേരളമല്ല ഇത് കടപുഴകിയ കേരളമെന്ന മുദ്രാവാക്യമുയര്‍ത്തിയും തകര്‍ന്നടിഞ്ഞ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും നടത്തുന്ന ജാഥ പാലക്കാട്, മലപ്പുറം, കോഴിക്കോ ട് ജില്ലകളിലായി ഏപ്രില്‍ ആറുവരെ പര്യടനം നടത്തും.
സി.കെ.സി.ടി. തെരഞ്ഞെടുപ്പ് പ്രചരണജാഥ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായ ത്ത് അംഗം റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡി ക്കേറ്റ് മെമ്പര്‍ ഡോ.പി റഷീദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സി.കെ.സി.ടി. സംസ്ഥാന ട്രഷറര്‍ ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, വൈസ് പ്രസിഡന്റുമാരായ ഡോ.മുജീബ് നെല്ലിക്കുത്ത്, ഡോ.ടി സൈനുല്‍ ആബിദ്, സംസ്ഥാന കോര്‍ കമ്മിറ്റി അംഗം പി.എം സലാഹുദ്ദീന്, സെനറ്റ് മെമ്പര്‍ ഡോ.എ.ടി അബ്ദുല്‍ ജബ്ബാര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ.അലാവുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
