അഗളി: അട്ടപ്പാടിയില്‍ വനമേഖലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 800 ലിറ്റര്‍ വാഷ് പിടികൂടി. പുതൂര്‍ ചാളയൂര്‍ ഉന്നതിയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയുള്ള വനത്തില്‍ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനി ല്ലാത്ത നിലയില്‍ വാഷ് കണ്ടെടുത്തത്.
ബുധനാഴ്ച രാവിലെ 11മണിയോടെ അഗളി എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇഹ്ലാസ് അലിയും പാര്‍ട്ടിയും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ അബ്കാരി നിയമപ്രകാരം കേസെടുത്തു.
അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സി.ഷിബുകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.കെ രജീഷ്, കെ.രങ്കന്, ടി.കെ ഭോജന് തുടങ്ങിയവര്‍ പങ്കെടുത്തു.
