പാലക്കാട്: ജില്ലയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം സുര്യാതാപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. റോഷ് ടി.വി അറിയിച്ചു.പകല്‍ സമയത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടു മ്പോള്‍ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാനും സൂര്യാഘാതം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇടയുണ്ട്.നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതെ ആവശ്യത്തിന് വായു സഞ്ചാരമുള്ള സ്ഥലത്ത് യോഗം നടത്തുവാന്‍ ശ്രദ്ധിക്കണം. യോഗം നടക്കുന്ന ഇടങ്ങളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണമെന്നും ഡി.എം.ഒ. നിര്‍ദേശിച്ചു.
തുറസായ സ്ഥലത്ത് യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുടയോ തൊപ്പിയോ ഉപയോ ഗിക്കണം. വയോജനങ്ങളും ഗുരുതര രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. തെര ഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഇടയ്ക്കിടെ വെള്ളം കുടിക്കണം. സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ശുദ്ധജലവും തണലും ഉറപ്പാക്കണം. കുടിക്കുവാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്ക ണം. നിര്‍ജ്ജലീകരണം തടയാന്‍ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, സംഭാരം എന്നിവ കുടിക്കണം. ചായ, കാപ്പി, കാര്‍ബണേറ്റഡ് ലഘു പാനീയം എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം.
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ഇളം നിറത്തില്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രവും തൊപ്പിയോ കുടയോ ഉപയോഗിക്കണം. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പരമാവധി സമ്മേളനം ഒഴിവാക്കണം.രക്ത സമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗം ഉള്ളവര്‍ കൃത്യമായി പരിശോധന നടത്തി ഡോക്ടറുടെ നിര്‍ദേശ പ്രകാരം സ്ഥിരമായി കഴിക്കുന്ന മരുന്ന് കഴിക്കണം.
അമിതമായ ക്ഷിണം, തലകറക്കം, പേശിവലിവ്, ശരീരത്തില്‍ ചുവന്ന പാട് എന്നിവ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
