തെങ്കര : മെഴുകുമ്പാറ കുന്നുംപുറം വീട്ടില്‍ എം.ഫിലോമിന രചിച്ച മൈലാഞ്ചി എന്ന നോവലിന്റെ പ്രകാശനം ചെയ്തു.ചടങ്ങ് സാഹിത്യകാരന് കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. ത്യാഗത്തിന്റേയും സഹനത്തിന്റേയും നടുവില്‍പെട്ട രണ്ട് ആത്മാ ക്കളുടെ നടക്കാതെ പോയ സ്വപ്നമാണ് പുസ്തകത്തിന്റെ പ്രമേയം.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരീഷ് ഗുപ്ത അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ പി.എസ് ബിന്ദു, സുധീഷ് കാവുങ്ങല്‍, വിജീഷ് കൈനിക്കോട്, എഴുത്തുകാരി എം.ഫിലോമി എന്നിവര്‍ സംസാരിച്ചു.
