മണ്ണാര്‍ക്കാട്: യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.ഷംസുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാ ര്‍ഥം യു.ഡി.എസ്.എഫ്. നിയോജകമണ്ഡലം കമ്മിറ്റി ബുള്ളറ്റ് റൈഡ് നടത്തി. തെങ്കര യില്‍ നിന്നും തുടങ്ങിയ റൈഡ് കോട്ടോപ്പാടത്ത് സമാപിച്ചു.നൂറുകണക്കിന് വിദ്യാര്‍ഥി കള്‍ പങ്കെടുത്തു.
ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഫ്ലാഗ് ഓഫ് ചെയ്തു. ഇടത് സര്‍ക്കാരിന്റെ വികലനയങ്ങളും ഏകപക്ഷീയ പരിഷ്കാരങ്ങളും വിദ്യാര്‍ഥി ദ്രോഹ നടപടികളും പ്രീ പ്രൈമറി ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോളജ് തലം വരെയുളള വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതായി യു.ഡി.എസ്.എഫ്. കുറ്റപ്പെടുത്തി.
യു.ഡി.എസ്.എഫ്. ചെയര്മാന് ഷമീം അക്കര,കണ്‍വീനര്‍ അഡ്വ.ടി.കെ മുഹമ്മദ് സഫ്വാന്,ഇര്‍ഷാദ് കൈതച്ചിറ,റിന്‍ഷില്‍ ബാബു, ഷൗക്കത്ത് തിരുവിഴാംകുന്ന്, ഫര്സീന് അലനല്ലൂര്‍, ഫരീദ് കച്ചേരിപറമ്പ്, ഷര്നാം തങ്ങള്‍, പി.എ അര്‍ഷദ്, സുജിത്ത്, നബ്ഹാന്, കാര്‍ത്തിക് തുടങ്ങിയവര്‍ നേതൃത്വം നല്കി. സമാപന സമ്മേളനം യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്മാന് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു.
