മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂള്‍ വാര്‍ഷികാഘോഷം വര്‍ണാഭമായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. വൈസ് പ്രസിഡന്റ് പി.ഖാലിദ് അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബി.പി.സി. കെ.കെ മണികണ്ഠന് മുഖ്യാതിഥിയായി. പ്രധാന അധ്യാപകന് സി.നാരായണന്, എസ്.എം.സി. ചെയര്മാന് മുജീബ് പെരുമ്പിടി, പി.ടി.എ. ഭാരവാഹികളായ ഹഫ്സത്ത്, സക്കീര്‍ മുല്ലക്കല്‍, മുഹ്സിന ഫിറോസ്, കെ.പി അഷ്റഫ്, ഷമീറ, മുന്‍ പ്രധാന അധ്യാപകന് കെ.മുഹമ്മ ദാലി, സ്റ്റാഫ് സെക്രട്ടറി മനോജ് ചന്ദ്രന്, പ്രോഗ്രാം കണ്‍വീനര്‍ കെ.എച്ച് സുജാത എന്നി വര് സംസാരിച്ചു. സ്കൂളില്‍ നിന്നും ഏഴാംക്ലാസ് പൂര്‍ത്തിയാക്കി പോകുന്ന മിടുക്കരാ യ വിദ്യാര്‍ഥികള്‍, എല്‍.എസ്.എസ്., യു.എസ്.എസ്. വിജയികള്‍, ക്ലാസ് തലങ്ങളില്‍ മികവുപുലര്‍ത്തിയ വിദ്യാര്‍ഥികള്‍, എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വിത രണം ചെയ്തു. ജി.കെ. ക്ലബിന്റെ കീഴില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയ ക്വിസ് മത്സ രവിജയികള്ക്ക് സമ്മാനങ്ങളും നല്കി.കുട്ടികളുടെ വിവിധ കലാപരിപാടികളു മുണ്ടായി.
