എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് അഞ്ചാമത് ബാച്ചിലെ 43 കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.നാട്ടുകല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ടി.വി ധനഞ്ജയ ദാസ് സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി. ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫിസര്‍ നന്ദകുമാര്‍ പങ്കെടുത്തു.
പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍, എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ, പ്രധാനാധ്യാപകന് കെ.എ അബ്ദുമനാഫ് എന്നിവര്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച എസ്.പി.സി. കേഡറ്റുകള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
കമ്മ്യൂണിറ്റി പൊലിസ് ഓഫിസര്‍മാരായ ടി.യു അഹമ്മദ് സാബു, റീന, ഡ്രില്‍ ഇന്സ്ട്രെക്ടര് പ്രവീണ്‍, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസന്‍, എം. ജിജേഷ്, അധ്യാപകരായ എസ്. കാര്‍ത്തി, സി. ബഷീര്‍, കെ. യൂനുസ് സലിം, ഒ.പി. റഫ്ന, പി. ബള്‍ക്കീസ് ഇബ്രാഹിം, എസ്.പി.സി. പരേഡ് കമാന്‍ഡര്‍ അല്ഫ ജഫ്ന്, സെക്കന്‍ഡ് ഇന്‍ കമാന്‍ഡര്‍ കദീജത്ത് ഷഹര്‍സാദ്, പ്ലാറ്റൂണ്‍ ലീഡര്‍മാരായ അശ്വിന് മനോജ്, കാര്‍ത്തിക കൃഷ്ണ എന്നിവര്‍ നേതൃത്വം നല്കി.
