മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ എന്‍.എസ്.എസ്. യൂണിറ്റു കളുടെ നേതൃത്വത്തില്‍ വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മണ്ണാര് ക്കാട് നിയോജക മണ്ഡലം സ്വീപ്പ് കോര്‍ഡിനേറ്റര്‍ സുന്ദരന്‍ ബോധവല്‍ക്കരണ സന്ദേ ശം നല്കി.വോട്ടവകാശം ജാനാധിപത്യ സംവിധാനങ്ങളില്‍ ഏറ്റവും പ്രാധന്യമുള്ളതാ ണെന്നും അത് പൗരന്റെ അന്തസ്സ് ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോളജിലെ ഓപ്പണ്‍ സ്റ്റേജില്‍ വെച്ച് നടന്ന ചടങ്ങില്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ ജലീല്‍ അധ്യക്ഷനായി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഷരീഫ് കെ , ഡോ. ജൂലിയ, ഇലക്ട്രല്‍ ലിറ്റസി ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ. നസിയ തുടങ്ങിയര്‍ സംസാരിച്ചു. തുടര്‍ന്ന് കോളേജ് കോമ്പൗണ്ടില്‍ വടം വലി മത്സരവുമുണ്ടാ യി. നാഷണല്‍ വടംവലി ടീമംഗം ഹുനൈസ് മത്സരങ്ങള്‍ നിയന്ത്രിച്ചു.
