പാലക്കാട്:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം കൂടുത ല്‍ കാര്യക്ഷമമായി കണ്ടെത്തുന്നതിന് സജ്ജീകരിച്ച സി വിജില്‍ ആപ്പിലൂടെ ജില്ലയില്‍ 17,433 പരാതികള്‍ പരിഹരിച്ചു. ആലത്തൂര്‍ 1,196, ചിറ്റൂര്‍ 1,579, കോങ്ങാട് 1,386, മലമ്പുഴ 2,902, മണ്ണാര്‍ക്കാട് 1,432, നെന്മാറ 1,026, ഒറ്റപ്പാലം 1,468, പാലക്കാട് 1,653, പട്ടാമ്പി 353, ഷൊര് ണൂര് 1,953, തരൂര്‍ 1,051, തൃത്താല 1,434 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തില്‍ പരിഹരിച്ച പരാതികള്‍.
മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്.വോട്ടര്‍മാര്‍ക്ക് പണം നല്‍കുക, മദ്യം വിതരണം ചെയ്യുക, അനുമതിയില്ലാതെ പോസ്റ്ററുകള്‍ പതിപ്പിക്കുക, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുക തുടങ്ങി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പിലൂടെ പരാതി നല്‍കാം.
