കരിങ്കല്ലത്താണി: പൂവത്താണി എ.എം.യു.പി. സ്കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാ പകരായ ടി.പി സക്കീര്‍ ഹുസൈന്, ടി.സുരേഷ് ബാബു എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. സ്കൂളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം താഴെക്കോട് പഞ്ചായത്ത് പ്രസിഡ ന്റ് ഹുസൈന് കളപ്പാട്ടില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഹനീഫ പുത്തന ങ്ങാടി അധ്യക്ഷനായി. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് റുക്സിനി സൈദ് മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങില്‍ കുഞ്ഞെഴുത്തുകാരി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ജസ അന്‍വറിനെ സാഹി ത്യപ്രതിഭാ പുരസ്കാരം നല്കി ആദരിച്ചു. സി.ഷബീറലി മാസ്റ്റര്‍ സ്മാരക ബെസ്റ്റ് സ്റ്റുഡ ന്റ് അവാര്‍ഡിന് പി.കെ ഫാത്തിമ നഷ അര്‍ഹയായി.പി.കെ.ഫാത്തിമ നഷ, എ.ഫാത്തിമ ഫൈസ എന്നിവരെ മികച്ച വിദ്യാര്‍ഥികളായി തിരഞ്ഞെടുക്കപ്പെട്ടു.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.കെ മുസ്തഫ, പെരിന്തല്‍മണ്ണ എ.ഇ.ഒ. കെ.ടി കുഞ്ഞിമൊയ്തു, വാര്‍ഡ് മെമ്പര്‍ എന്‍.നാസര്‍ മാസ്റ്റര്‍, സ്കൂള്‍ മാനേജര്‍ സി.എച്ച് അബൂബക്കര്‍, പ്രധാന അധ്യാപിക വിജയലക്ഷ്മി എം.കെ സുശീല, മുന്‍ അധ്യാ പകരായ എ.കെ നാസര്‍, കെ. രവീന്ദ്രന്, പി.ടി ഖാലിദ്, യു.കെ വാസുദേവന്‍, നാരായ ണന്‍കുട്ടി, ടി.കെ മുഹമ്മദ്, റംലത്ത്, എം.മുഹമ്മദാലി, ഇ.അബ്ദുറഹ്മാന്, പി.ടി ഹസ്സന്, പി.ടി ഹൈദരാലി, വത്സല, സി.എച്ച് അബ്ദുല്‍ ഷമീര്‍, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി എം.കെ ഷുക്കൂര്‍, സ്കൂള്‍ ലീഡര്‍ സി.എച്ച് സന എന്നിവര്‍ സംസാരിച്ചു.
വിവിധ സ്കോളര്‍ഷിപ്പുകളും എന്‍ഡോവ്മെന്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
