മണ്ണാര്‍ക്കാട്: നായാടിക്കുന്നിന് സമീപം ഒഴിഞ്ഞുകിടക്കുന്ന പറമ്പിനി തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. സമീപവാസികളുടെ ഇട പെടല് മൂലം വലിയ ദുരന്തം ഒഴിവായി.വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന പറമ്പില്‍ ആളുകള്‍ കൊണ്ടിടുന്ന മാലിന്യകൂനക്കാണ് തീപിടിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് വെള്ളം ഒഴിച്ച് തീകെടുത്തുകയായിരുന്നു.രാത്രികാലങ്ങളില്‍ പുറം സ്ഥലങ്ങളില്‍ നിന്നും പലതരത്തിലുള്ള മാലിന്യങ്ങള്‍ വാഹനങ്ങളിലെത്തിച്ച് ഇവിടെ തള്ളുന്നതായാണ് ആക്ഷേപം.
