എടത്തനാട്ടുകര: സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് എടത്തനാട്ടുകര ബ്രാഞ്ച് കമ്മിറ്റി യാത്രയയപ്പ് നല്കി. ജി.ഒ.എച്ച്.എസ്. സ്കൂളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ എക്സിക്യുട്ടിവ് അംഗം കെ.കെ മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് വി.പി അബൂബക്കര്‍ അധ്യക്ഷനായി. ദീര്‍ഘകാലം എടത്തനാട്ടുകര ഗവ.ഹൈസ്കൂളില്‍ സേവനമനുഷ്ഠിച്ച് എറണാകുളം പാമ്പാക്കുട ഹൈസ്കൂള്‍ പ്രധാന അധ്യാപികയായി വിരമിക്കുന്ന സി.നഫീസ, ജില്ലാ എക്സിക്യുട്ടിവ് അംഗം കെ.ലിഷദാസ് എന്നിവര്‍ക്ക് ബ്രാഞ്ച് കമ്മിറ്റി പ്രത്യേക ഉപഹാരം നല്കി. സബ് ജില്ലാ സെക്രട്ടറി പി.യൂസഫ്, വൈസ് പ്രസിഡന്റ് ടി.പി സഷീര്‍, ബ്രാഞ്ച് സെക്രട്ടറി കെ.മുഹമ്മദ് സബീല്‍, പ്രസിഡന്റ് രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
