മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പാലക്കാട് ജില്ലയില്‍ 22,68,721 വോട്ടര്‍മാര്‍.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയപരിധി തീര്‍ന്നതിനു ശേഷമുള്ള കണക്കുപ്രകാരം ആണിത്. 11,12,616 പുരുഷന്മാരും, 11,56,085 സ്ത്രീകളും , 20 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് വോട്ട ര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം: തൃത്താല – 2,03,700, പട്ടാമ്പി – 2,10,790, ഷൊര്‍ണൂര്‍ – 1,99,620, ഒറ്റപ്പാലം – 2,09,627,കോങ്ങാട് – 1,82,603, മണ്ണാര്‍ക്കാട് – 2,06,436, മലമ്പുഴ – 1,95,429, പാലക്കാട് – 1,76,224, തരൂര്‍ – 1,64,930, ചിറ്റൂര്‍ – 1,72,015, നെന്മാറ – 1,81,690,ആലത്തൂര്‍ – 1,65,657.
