തച്ചമ്പാറ: പാലക്കയം വാക്കോടനില്‍ നിന്നും കാണാതായ വയോധികയെ മരിച്ച നില യില്‍ കണ്ടെത്തി. മുതുക്കുര്ശ്ശി വാക്കോടന്‍ കൊരക്കാലിയില് വീട്ടില്‍ അന്നമ്മ എബ്രഹാം (83) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം ഇന്ന് വാക്കോടന്‍ മലയില്‍ ഗുഹക്ക് സമീപം കണ്ടെത്തുകയായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്. പൊലിസും നാട്ടുകാരും സ്ഥലത്തെത്തി.
ഇക്കഴിഞ്ഞ നാലാം തിയതി വൈകിട്ടോടെയാണ് അന്നമ്മയെ കാണാതായത്. മകന് ജേക്കബിന്റെ വീട്ടില്‍ നിന്നും കുറച്ചുമാറിയുള്ള മറ്റൊരുമകന് തോമസിന്റെ വീട്ടി ലേക്ക് പോയ അന്നമ്മയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കല്ലടിക്കോട് പൊലിസില്‍ പരാതി നല്കി. ഡോഗ് സ്ക്വാഡ്, വനംവകുപ്പ്, അഗ്നി രക്ഷാസേന, മുങ്ങല്‍ വിദഗ്ദ്ധ സംഘം എന്നിവരെല്ലാം വിവിധ ദിവസങ്ങളിലായി കാഞ്ഞിരപ്പുഴ ഡാം, വനമേഖല എന്നിവടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
അന്നമ്മയെ കണ്ടെത്താനായി പൊലിസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. പ്രത്യേക പൊലിസ് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.
