പാലക്കാട്: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും പാലിച്ച് ഹരിതചട്ടം പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലതലത്തില്‍ നടക്കുന്ന പരിശീലന പരിപാടി കളുള്‍പ്പടെ ഹരിതചട്ടപാലനം ഉറപ്പാക്കുകയാണ് പ്രധാന ചുമതല. പ്രചാരണ സാമഗ്രി കള്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമാണെന്നും കൂടാതെ പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ് തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പു വരുത്തണം. നിയോജക മണ്ഡലത്തിലെ പരിശീലന ഇ.വി.എം. കമ്മീഷനിങ് കേന്ദ്ര ങ്ങള്, സ്വീകരണ, വിതരണ പോളിങ് സ്റ്റേഷന്, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഹരിത പെരുമാറ്റചട്ട പാലനവും നോഡല്‍ ഓഫിസര്‍മാര്‍ നിരീക്ഷിക്കും.
ശുചിത്വമിഷന്റെ സഹായത്തോടെ ഹരിതപാലനചട്ടം,സംബന്ധിച്ച ബോധവല്ക്ക രണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കണമെന്നും ജില്ലാ ഹരിത ചട്ടം നോഡല്‍ ഓഫിസര്‍ അറിയിച്ചു.
