പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം വിവിധ മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 6, 89, 000 രൂപ പിടികൂടി. കോങ്ങാട് മണ്ഡലത്തില്‍ നിന്നും 4,19,000 രൂപയും, മണ്ണാര്‍ക്കാട് മണ്ഡലത്തിലെ മട്ടത്തുകാട് ചെക്പോസ്റ്റില്‍ നിന്നും ഒരുലക്ഷം രൂപയും, ചിറ്റൂരില്‍ നിന്നും 1, 70, 000 രൂപയുമാണ് കണ്ടെടുത്തത്.
ജില്ലയിലെ 12 മണ്ഡലങ്ങളിലും 38 ടീമുകള്‍ 24 മണിക്കൂറും കര്‍ശന നിരീക്ഷണം തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പണം, മദ്യം, മറ്റുസമ്മാനങ്ങളും നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുക, നിയമവിരുദ്ധമായ ആയുധങ്ങളുടേയും മയക്കുമരുന്നുകളുടെയും കടത്ത് തടയുക എന്നിവയാണ് ഈ സ്ക്വാഡുകളുടെ പ്രധാന ചുമതല.
കൂടാതെ വോട്ടര്‍മാരെയോ മറ്റുവ്യക്തികളെയോ ഭീഷണിപ്പെടുത്തുകയോ, ഭയപ്പെടു ത്തുകയോ ചെയ്യുന്ന നീക്കങ്ങളെ തടയാനും സ്ക്വാഡുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്കിയിട്ടുള്ളതായി സ്ക്വാഡുകളുടെ ജില്ലാതല ഏകോപന ചുമതലയുള്ള ചെലവ് നിരീക്ഷണ നോഡല്‍ ഓഫിസര്‍ അറിയിച്ചു.
