കല്ലടിക്കോട്:കോവിഡ് പ്രതിരോധ മാര്‍ഗങ്ങളിലൊന്നായ മാസ്‌ക് ധാരണത്തെ മുന്‍ നിര്‍ത്തി കാരാകുര്‍ശ്ശി സ്വദേശിയായ അധ്യാപക ന്‍ എംജി ഹരിദാസ് എഴുതിയ മുഖാവരണം എന്ന കവിത സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.പുഞ്ചിരി ക്രിയേഷന്‍സ് പുറത്തിറ ക്കിയ കവിതയുടെ ദൃശ്യാവിഷ്‌ക്കാരം സമൂഹ മാധ്യമങ്ങള്‍ വഴി യാണ് പ്രേക്ഷരിലെത്തിക്കുന്നത്.മാധ്യമ പ്രവര്‍ത്തകരായ സമദ് കല്ലടിക്കോട്,റാഷിദ് തച്ചമ്പാറ,രേഷ്മ നരേന്ദ്രന്‍ എന്നിവരാണ് കവിത യുടെ ദൃശ്യാവിഷ്‌കാരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.കോവിഡ് കാലത്ത് വീട്ടിലിരുന്ന് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ചിന്തിച്ചപ്പോഴാണ് ഇപ്പോള്‍ ശീലമാകുന്ന മാസ്‌ക്കില്‍കവിത ഉണ്ടായതെന്ന് അദ്ധ്യാപ കന്‍ കൂടിയായ എം.ജി.ഹരിദാസ് പറഞ്ഞു.രോഗ പ്രതിസന്ധിയില്‍ സാന്ത്വനമായി വേറെയും കവിതകള്‍ എഴുതിയിട്ടുണ്ട് ഹരിദാസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!