പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളില്ലാത്ത കട ന്നുവരവ് പ്രോത്സാഹിപ്പിക്കുന്ന സമീപനം ജനപ്രതിനിധികള്‍ സ്വീ കരിക്കരുതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോവിഡ്  പ്രതി രോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരേയും  ജന പ്രതിനിധികളേയും ഉള്‍ക്കൊള്ളിച്ചുള്ള അവലോകന യോഗത്തിനു ശേഷം  മന്ത്രി കെ.കൃഷ്ണന്‍കുട്ടി യോടൊപ്പം   കലക്ടറേറ്റ് കോണ്‍ഫ റന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംസാരിക്കു കയായിരുന്നു മന്ത്രി.  സംസ്ഥാന സര്‍ക്കാരിന്റെ  നേതൃത്വത്തില്‍ കോവിഡ് രോഗവ്യാപനം തടയാനായി നടത്തുന്ന കഠിന ശ്രമങ്ങള്‍ മനസ്സിലാക്കണം.  രോഗവ്യാപനം തടയാനുള്ള സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള  ബോധപൂര്‍വ്വമായ നീക്കങ്ങള്‍ അനുവദിക്കില്ല. അന്യ സംസ്ഥാന ങ്ങളില്‍ നിന്ന് കേരളത്തിലേക്ക് അതിര്‍ത്തി മുഖേനയെത്തുന്നവരെ മുഴുവന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ശേഷം മാത്രമേ ചെക്ക്പോസ്റ്റ് വഴി പ്രവേശിപ്പിക്കാന്‍ കഴിയൂ. പ്രോട്ടോകോള്‍ പ്രകാ രമുള്ള നടപടികള്‍ക്ക് ശേഷം മാത്രമേ പാസ് അനുവദിക്കാനാവൂ. കേരളത്തിന്റെ അതിര്‍ത്തി സംസ്ഥാനമായ തമിഴ്നാട് രാജ്യത്ത് തന്നെ സമൂഹ വ്യാപനത്തില്‍ നാലാം സ്ഥാനത്താണ്. തമിഴ്നാട്ടില്‍ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണവും ദിനംപ്രതി വര്‍ധി ക്കുന്നുണ്ട്. ഇത്തരം റെഡ് സോണ്‍,്ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ നിന്ന് വരുന്നവരെ ക്വാറന്റൈന്‍  ചെയ്യുന്നതടക്കമുള്ള സൗകര്യ ങ്ങളൊരുക്കിയതിനുശേഷം മാത്രമേ പാസ് അനുവദിക്കാനാവൂം. ഇത്തരം പരിമിതി മനസ്സിലാക്കി രോഗവ്യാപനം തടയാനുള്ള  ഫലപ്രദമായ സംവിധാനങ്ങളെ അലങ്കോലപ്പെടുത്താന്‍ ആരും ശ്രമിക്കരുതെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ലോകത്തിനു മുഴുവന്‍ മാതൃ കയായി കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി യുടെ നേതൃത്വത്തില്‍ മുന്നേറുന്ന ഈ സാഹചര്യത്തില്‍ ഇതിനെ അംഗീകരിക്കാനും സഹകരിക്കാനും എല്ലാവര്‍ക്കും കഴിയണ മെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

സമൂഹ വ്യാപനം ഉണ്ടായാല്‍ നേരിടാന്‍ 4700 കിടക്കകള്‍ സജ്ജം

 പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെയും വരവിനുശേഷം സമൂഹ വ്യാപനമുണ്ടായാല്‍ നേരിടാന്‍ ജില്ലയില്‍ ഫസ്റ്റ് ലൈന്‍ കെയര്‍ സെന്ററില്‍ 4700 കിടക്കകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

പാലക്കാട്  മെഡിക്കല്‍ കോളേജില്‍ ടെസ്റ്റ് യൂണിറ്റിന് 30 ലക്ഷം, ഒരു ദിവസത്തില്‍ 200 ടെസ്റ്റുകള്‍ നടത്താം
 

ആര്‍.ടി.പി.സി.ആര്‍ പരിശോധന സംവിധാനത്തിനായി  പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിന് വകുപ്പില്‍ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ദിനംപ്രതി 200 ടെസ്റ്റുകള്‍  നടത്താനാവും. നിലവില്‍ ദിനംപ്രതി 80 സാമ്പിളുകളാണ് പരിശോധനക്കായ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയക്കുന്നത്.  ടെസ്റ്റിംഗ് യൂണിറ്റിനുള്ള അനുമതിക്കായി  ഐ.സി.എം.ആര്‍ നു  അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചരക്ക് വാഹനങ്ങളുടെ കടന്നുവരവ് ജാഗ്രതയോടെ കാണണം


അന്യസംസ്ഥാനത്തു നിന്നെത്തുന്നവര്‍ക്കു പുറമേ ചരക്ക് വാഹനങ്ങളുടെ കടന്നുവരവും ജാഗ്രതയോടെ കാണണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ലോക്ക്  ഡൗണ്‍ തുടങ്ങിയതിനുശേഷം 4550 ചരക്ക് വാഹനങ്ങളാണ് വാളയാര്‍ അതിര്‍ത്തി കടന്ന് എത്തിയിട്ടുള്ളത്.

ക്വാറന്റൈയിന്‍ മൂന്ന് തരത്തില്‍

 അന്യസംസ്ഥാനങ്ങളില്‍നിന്ന്  ജില്ലയിലേക്ക് വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇവരെ ഹോം ക്വാറന്റൈനില്‍ അയക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ വീടുകളിലേക്ക് അയക്കുന്നതോടെ രോഗസാധ്യയില്ലെന്ന സമീപനം മാറേണ്ടതുണ്ട്. ഹോം ക്വാറന്റൈന്‍  നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. പോലീസ് സേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വിദേശത്തു നിന്ന് എത്തുന്നവരെ പ്രാഥമിക പരിശോധനയ്ക്കു ശേഷം വീടുകളിലേക്ക് അയക്കുകയാണ്. എന്നാല്‍ വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് ഇന്‍സ്റ്റിറ്റിയുഷണല്‍ ക്വാറന്റൈന്‍  സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. താത്പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പെയ്ഡ്  സൗകര്യങ്ങളും പ്രയോജനപ്പെടുത്താം.

രോഗവ്യാപന സാധ്യത തള്ളിക്കളയാനാവില്ല ജാഗ്രത വേണം

രോഗവ്യാപന സാധ്യത തള്ളിക്കളയാനാവില്ല ജാഗ്രത വേണമെന്നും ഇനിയുള്ള ഘട്ടം ആശങ്കപ്പെടുത്തുന്നതാണെന്നും മന്ത്രി ചൂണ്ടികാട്ടി. വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയശേഷം ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കോവിഡ്  19 രോഗ സാധ്യതയും കൂടിയിട്ടുണ്ട്. 13 രോഗികള്‍ ഉണ്ടായിരുന്ന ജില്ലയില്‍ പിന്നീട് രോഗികളില്ലാത്ത അവസ്ഥയിലേക്ക് എത്തി. എന്നാല്‍ വീണ്ടും ഒരു കോവിഡ്  19 പോസിറ്റീവ് കേസ് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റം ഉണ്ടാവില്ല എന്ന് തീര്‍ത്തു പറയാനാകില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വാളയാര്‍ വഴി ചെന്നൈയില്‍ നിന്ന് എത്തിയ പാലക്കാട് ജില്ലയിലെ ഒരാള്‍ക്കും വയനാട് ജില്ലയിലെ മൂന്ന് ആളുകള്‍ക്കുമാണ് കോവിഡ്  19 സ്ഥിരീകരിച്ചത്. ജില്ലാശുപത്രിയില്‍ 35 പേരും മണ്ണാര്‍ക്കാട്,  ഒറ്റപ്പാലം താലൂക്ക് ആശുപത്രികളില്‍ ഒരാള്‍ വീതവും  പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 5 പേരും ഉള്‍പ്പെടെ 42 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.  പഞ്ചായത്ത് തലത്തില്‍ ഫസ്റ്റ് ലൈന്‍ കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സമൂഹ വ്യാപനം ഉണ്ടാവുന്ന സാഹചര്യം തരണം ചെയ്യാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിബന്ധനകളില്‍ മാറ്റങ്ങള്‍ വന്നതോടെ ജില്ലയിലെ 276 കോവിഡ് കെയര്‍ സെന്ററുകളിലായി 280 പേരാണ് നിരീക്ഷണത്തിലുള്ളത്. അഞ്ചു കോവിഡ്  കെയര്‍ സെന്ററുകളിലായി  81 പ്രവാസികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. 87 പ്രവാസികളെ ഹോം ക്വാറന്റൈനില്‍ അയച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളില്‍നിന്ന്  പാലക്കാട്ടുകാരായ 4600 ആളുകളാണ് ജില്ലയിലേക്ക് അതിര്‍ത്തികള്‍ വഴി ഇതുവരെ എത്തിയത്. ആകെ 17806 പേര്‍ വിവിധ ചെക്ക്പോസ്റ്റുകള്‍ വഴി അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്താന്‍ പാസിനു  അപേക്ഷിച്ചിട്ടുണ്ട്.  ഇതില്‍ 15489 പേരാണ് വാളയാര്‍ വഴി ജില്ലയിലേക്ക് എത്താന്‍ അനുമതിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. ആദ്യദിനം 395 വാഹനങ്ങളാണ് വാളയാര്‍ ചെക്ക്പോസ്റ്റ്  വഴി കേരളത്തിലേക്ക്് എത്തിയത്. പിന്നീടത് 1036 ആയി ഉയര്‍ന്നു. ഇത്തരത്തില്‍  വാളയാര്‍ ചെക് പോസ്റ്റ് വഴി എത്തുന്ന ആളുകളുടെയും വാഹനങ്ങളുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികളെ അയയ്ക്കാന്‍ നടപടി സ്വീകരിക്കും
ജില്ലയില്‍ നിന്നും ഇതുവരെ 1208 അതിഥി  തൊഴിലാളികള്‍ ഒഡീഷയിലേക്ക് പോയിട്ടുണ്ട്. മെയ് ആറിന്  ജില്ലയില്‍ നിന്നും ഒഡീഷയിലേക്ക് തിരിച്ച ആദ്യഘട്ട ട്രെയിനിലാണ് ഇവര്‍ മടങ്ങിയത്. ഇനി ബിഹാറിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബിഹാര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്, ഇതിനായുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ തൊഴിലാളികളെ  അയയ്ക്കാനാവും. നിലവില്‍  വെസ്റ്റ്് ബംഗാളിന്റെ എന്‍.ഒ.സി ഇത് വരെ ലഭിച്ചിട്ടില്ലെന്നും  ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വന്തം നാട്ടിലേക്ക് പോകുന്നതിനായി 8000 ത്തോളം അതിഥി തൊഴ്ലാളികളാണ് തയ്യാറായിരിക്കുന്നത്.

പ്രളയസാധ്യത തള്ളിക്കളയാനാവില്ല രണ്ട് തരത്തില്‍ സമീപിക്കണം’വാര്‍ഡ്തല കമ്മിറ്റിയും പഞ്ചായത്ത്തല കോവിഡ് പ്രതിരോധ കമ്മിറ്റിയും’


2018, 2019 വര്‍ഷത്തിലെ പ്രളയം, ഉരുള്‍പ്പെട്ടല്‍ പ്രശ്നങ്ങളും കോവിഡ് കാലഘട്ടത്തിലെ ആരോഗ്യ പ്രശ്നങ്ങളും നേരിടാന്‍ ഇരും സാഹചര്യ ങ്ങളും  മുന്നില്‍ കണ്ടുള്ള രണ്ട് തലത്തിലുള്ള സമീപനം ആവശ്യ മാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വാര്‍ഡ്തല കമ്മിറ്റിയും പഞ്ചായ ത്ത്തല കോവിഡ് പ്രതിരോധ കമ്മിറ്റിയും രൂപീകരിച്ചു.
കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടക്കണം.

വാര്‍ഡ്തല കമ്മിറ്റി

മഴക്കാലപൂര്‍വ്വ രോഗങ്ങള്‍ തടയുന്നതിനുള്ള ശുചീകരണ-മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാ യി വാര്‍ഡ്തല കമ്മിറ്റി രൂപീകരിച്ചു.  ഇതിന്റെ ഭാഗമായി വാര്‍ഡ്തല കമ്മിറ്റിയില്‍  ആരോഗ്യ-പോഷക-ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വാര്‍ഡ്തല കമ്മിറ്റി സജ്ജീവമാക്കാന്‍ എം.എല്‍. എമാര്‍ക്ക് നിര്‍ദേശം നല്‍കി. വാര്‍ഡ് കമ്മിറ്റി  പ്രവര്‍ത്തനങ്ങ ള്‍ക്കായി എന്‍.എച്ച്.എം 10000 രൂപയും, തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങള്‍ 5000 രൂപയും ശുചിത്വമിഷന്‍ 10000 രൂപയും അനുവദിക്കും.

പഞ്ചായത്ത്തല കോവിഡ് പ്രതിരോധ കമ്മിറ്റി

കോവിഡ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത്തല കോവിഡ് പ്രതിരോധ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയില്‍ പഞ്ചായ ത്ത്തല പ്രസിഡന്റുമാര്‍ അധ്യക്ഷന്‍മാരായി പഞ്ചായത്ത്തല കോവിഡ് പ്രതിരോധ കമ്മിറ്റി പ്രവര്‍ത്തിക്കും.  ഹോം ക്വാെൈറന്റ യിനില്‍ കഴിയുന്നവരുടെ പ്രശ്നങ്ങള്‍ പരിശോധിക്കുക, രോഗലക്ഷ ണമുള്ളവരെ ആശുപത്രിയിലെത്തിക്കുക, ഡോക്ടറുടെ സേവനം ലഭ്യമാക്കുക, ആംബുലന്‍സ് സൗകര്യം എന്നിവയ്ക്കും മോണി റ്ററിംഗ് കമ്മിറ്റി നടപ്പാക്കും.

സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായിട്ടില്ല: പോലീസ്-എക്സൈസ്-വനം വകുപ്പുകളുടെ പ്രവര്‍ത്തനം ശക്തം

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും പോലീ സിന്റെ പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള ആളുക ളുടെ അനധികൃത കടന്നുവരവ് തടയാന്‍ പോലീസ്-എക്സൈസ്-വനം വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. നാളെ (മെയ് 13)  കള്ള്ഷോപ്പുകള്‍ തുറക്കും. അവിടെ ഇരുന്ന് കഴിക്കാന്‍ അവസര മുണ്ടാവില്ല പകരം ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി പാര്‍സല്‍ സൗകര്യം ഒരുക്കും. കള്ള് ഷാപ്പുകള്‍ തുരക്കുന്ന സാഹ ചര്യത്തില്‍ കള്ളവാറ്റ്, അനധികൃതമായ കള്ള് ഉത്പാദനം എന്നിവ തടയാന്‍ എക്സൈസ് സജ്ജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പാലക്കാട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിമാരായ എ.കെ ബാലന്‍, കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി.ശിവ വിക്രം, എ.ഡി.എം ടി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!