അലനല്ലൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിന്റെയും പൊതുജനങ്ങളില്‍ സുരക്ഷാബോധം വര്‍ധിപ്പിക്കുന്ന തിന്റെയും ഭാഗമായി നാട്ടുകല്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ കേന്ദ്രസേനയും കേരള പൊലിസും സംയുക്തമായി റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു.
ചെത്തല്ലൂര്‍ സെന്‍ട്രല്‍ നിന്നും ആരംഭിച്ച് കാവുവട്ടം, അലനല്ലൂര്‍ ടൗണ്‍ എന്നീ പ്രദേ ശത്തെ പ്രധാന റോഡുകളിലൂടെ കടന്നുപോയ മാര്‍ച്ചിന് നാട്ടുകല്‍ പൊലിസ് ഉദ്യോഗ സ്ഥരും കേന്ദ്ര സേനാ കമാന്‍ഡര്‍മാരും നേതൃത്വം നല്കി.
വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം ഭയരഹിതമായി വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നിവയാണ് റൂട്ട് മാര്‍ച്ചിന്റെ പ്രധാന ലക്ഷ്യം.വരും ദിവസങ്ങളിലും സ്റ്റേഷന് പരിധിയിലെ വിവിധ മേഖലകളില്‍ സമാനമായ രീതിയിലുള്ള പരിശോധനകളും സുരക്ഷാ ക്രമീകരണ ങ്ങളും ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
