പാലക്കാട് : ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടി.ബി. സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ
ദിനാചരണവും ബോധവല്‍ക്കരണ റാലിയും നടത്തി. ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.ടി.വി റോഷ് നിര്‍വഹിച്ചു.ജില്ലാ ആശുപത്രി ഐ.പി.പി. ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.വി സി ഗീത അധ്യക്ഷയായി.
ജില്ലാ ടിബി ഓഫിസറും ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫിസറുമായ ഡോ. കെ വി ഗീത, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആഗ്നസ് ക്ലീറ്റസ്, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മി ജി കര്‍ത്ത, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കാവ്യ കരുണാകരന്, ആര്‍ദ്രം മിഷന് ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. അനൂബ് റസാഖ്, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ എസ് സയന, ജില്ലാ നഴ്സിങ് ഓഫിസര്‍ സി ലക്ഷ്മി, ജില്ലാ ലാബ് ഓഫിസര്‍ എന്‍ ഷാഹിന്‍, ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ എസ് സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍മാരായ പി.പി രജിത, ക്ഷയരോഗ ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ രജീന രാമകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ നഴ്സിങ് സ്കൂള്‍, പഴമ്പാലക്കോട് ഗവ. പാരാ മെഡിക്കല്‍ ട്രെയിനിങ് സെന്ററിലെ വിദ്യാര്‍ഥികള്‍, ജില്ലാ ടിബി സെന്ററിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.
