തെങ്കര: മണ്ണാര്‍ക്കാട് നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ഐസക് വര്‍ഗീസ് തെങ്കര പഞ്ചായത്തിലും മണ്ണാര്‍ക്കാട് നഗരസഭ പരിധിയിലും പര്യടനം നടത്തി.
മുണ്ട ക്കണ്ണി, ചേറുംകുളം, കരിമ്പന്‍കുന്ന്, മേലാമുറി, മെഴുകുംപാറ, തെങ്കര ടൗണ്‍, വട്ടപ്പറമ്പ്, പുഞ്ചക്കോട്, നഗരസഭയിലെ അരയങ്ങോട്, തെന്നാരി, ശിവന്‍കുന്ന്, തോരാപുരം കോളനി എന്നിവടങ്ങളിലാണ് പര്യടനം നടത്തിയത്.
ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ആര് രജിത, സെല്‍ കോര്‍ഡിനേറ്റര്‍ എ.പി സുമേഷ്കുമാര്, മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി, തെങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ചന്ദ്രന്, ജനറല്‍ സെക്രട്ടറി പി.സുഭാഷ്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.ജയശ്രീ, ഒ.ബി.സി. മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് വി.പ്രമേഷ്, ജ്യോതിബസു എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
