എടത്തനാട്ടുകര: രോഗശയ്യയില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യ ത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സമാഹരിച്ച ധനസഹായം എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈമാറി. സാന്ത്വന പരിചരണത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി രണ്ടുഘട്ടങ്ങളിലായി സമാഹരിച്ച നാല്‍പ്പതിനായിരം രൂപയാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയത്.
സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് പാലിയേറ്റീവ് കെയര്‍ സെക്രട്ടറി വി.പി റഹീസ് തുക ഏറ്റുവാങ്ങി. പ്രധാനാധ്യാപകന് കെ.എ അബ്ദുമനാഫ്, വ്യാപാരി പ്രതിനിധി മുഫീന ഏനു, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസന്‍, എം. ജിജേഷ്, അധ്യാപകരായ പി.പി അബ്ദുല്‍ ലത്തീഫ്, കെ.ടി സിദ്ധിഖ്, സി. ബഷീര്‍, സി. സിദ്ധിക്ക്, കെ. യൂനുസ് സലീം, പി. അബ്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുത്തു.
