കാരാകുര്‍ശ്ശി: എല്‍.ഡി.എഫ്. കാരാകുര്‍ശ്ശി മേഖല തെരഞ്ഞെടുപ്പ് കണ്വെന്ഷന് അയ്യപ്പന്‍കാവ് അമ്മു ഓഡിറ്റോറിയത്തില്‍ നടന്നു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എ ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. മുസ്തഫ കോലാനി അധ്യക്ഷനായി. പി.ചിന്നക്കുട്ടന്‍, പ്രദീപ്, എന്‍.കെ നാരായണന്‍കുട്ടി, പി.അബ്ദുറഹിമാന്, കെ.എസ് കൃഷ്ണദാസ്, പി.സുഭാഷ് എന്നിവര്‍ സംസാരിച്ചു.
