നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തു ന്നതിന്റെയും പൊതുജനങ്ങളില്‍ സുരക്ഷാബോധം വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായി മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന് പരിധിയില്‍ കേന്ദ്രസേനയും കേരള പൊലി സും സംയുക്തമായി റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു.
കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച് കോടതിപ്പടി, കല്ലാംകുഴി, ആനമൂളി പ്രദേശങ്ങളി ലെ പ്രധാനവഴികളിലൂടെ നീങ്ങിയ മാര്‍ച്ചിന് മണ്ണാര്‍ക്കാട് പൊലിസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനാ കമാന്‍ഡര്‍മാരും നേത്യത്വം നല്കി. സമ്മതിദാനാവകാശം വോട്ടര്‍മാര്‍ ക്ക് ഭയരഹിതമായി വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നിവയാണ് റൂട്ട് മാര്‍ച്ചിന്റെ പ്രധാന ലക്ഷ്യം.
വരും ദിവസങ്ങളിലും സ്റ്റേഷന് പരിധിയിലെ വിവിധ മേഖലകളില്‍ സമാനമായ രീതിയിലുള്ള പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
