പാലക്കാട്: ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശപത്രിക സമര്പ്പി ക്കേണ്ട സമയപരിധി അവസാനിച്ചപ്പോള്‍ ഇതുവരെ സമര്‍പ്പിക്കപ്പെട്ടത് 174 നാമനിര് ദ്ദേശപത്രികകള്. 12 നിയമസഭാ നിയോജക മണ്ഡലങ്ങളില്‍, വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെ 105 സ്ഥാനാര്‍ത്ഥികളാണ് ഇത്രയും നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത്.
വിവിധ നിയോജകമണ്ഡലങ്ങളില്‍ ലഭിച്ചിരിക്കുന്ന നാമനിര്‍ദ്ദേശപത്രികകളുടെ എണ്ണം യഥാക്രമം പാലക്കാട് 17, മണ്ണാര്‍ക്കാട് 20, ഒറ്റപ്പാലം 16, പട്ടാമ്പി 15, തൃത്താല 16, കോങ്ങാട് 11, തരൂര്‍ 13, നെന്മാറ 15, ആലത്തൂര്‍ 11, ഷൊര്‍ണൂര്‍ 12, ചിറ്റൂര്‍ 18, മലമ്പുഴ 10 എന്നിങ്ങനെ യാണ്.
നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 26-ന് വൈകി ട്ടോടെ അന്തിമ സ്ഥാനാര്‍ഥിപട്ടിക തയ്യാറാകും.
