മണ്ണാര്‍ക്കാട്: എന്‍.ഡി.എ. മണ്ണാര്‍ക്കാട് മണ്ഡലം സ്ഥാനാര്‍ഥി ഐസക് വര്‍ഗീസ് നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് മുന്നണി നേതാക്കള്‍ക്കൊപ്പം താലൂക്ക് ഓഫിസിലേക്ക് പ്രകടനമായെത്തിയാണ് ഉപവരണാധികാരി കൂടിയായ തഹസില്‍ദാര്‍ എ.വേണുഗോപാലന്‍ പത്രിക കൈമാറിയത്.
ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ്, മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാ നി, ജനറല്‍ സെക്രട്ടറിമാരായ രാജു പുഴക്കല്‍, ടി.എ സുധീഷ്, ബി.ഡി.ജെ.എസ്. സം സ്ഥാന കമ്മിറ്റി അംഗം അരവിന്ദന്, ജില്ലാ വൈസ് പ്രസിഡന്റ് എ.എന്‍ റെജി എന്നിവര്‍ നേതൃത്വം നല്കി.
