ഷംസുദ്ദീന് 15,000-ല്‍ കുറയാത്ത ഭൂരിപക്ഷം ലഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ്
മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട്ട് മുസ്ലിം ലീഗിലു ണ്ടായ പ്രശ്നങ്ങളെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചെന്നും ഒറ്റക്കെട്ടായാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായ മംഗലം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.ഷംസുദ്ദീന് 15,000-ല്‍ കുറയാത്ത ഭൂരിപക്ഷത്തിന് രാഷ്ട്രീയമായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താനുള്ള പ്രവര്ത്ത നങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി 12 നിയോജക മണ്ഡലങ്ങളി ലും മുസ്ലിം ലീഗ് നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ നിരീ ക്ഷകനെ കൂടാതെ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീ ക്ഷിക്കുന്നതിനായി സി.എം.എം.എ. കരീം, മരയ്ക്കാര്‍ മാരായമംഗലം, റഷീദ് തങ്ങള്‍ എന്നിവരടങ്ങിയ പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. എവിടെയെങ്കിലും അനിഷ്ട സംഭങ്ങളുണ്ടാകുന്നുണ്ടോ, ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ വിമു ഖത കാണിക്കുന്നുണ്ടോ, സ്ഥാനാര്‍ഥിക്കെതിരെ പ്രത്യക്ഷമായോ പരോക്ഷമായോ നീ ക്കങ്ങള് നടത്തുന്നുണ്ടോയെന്നതാണ് ഈ സമിതി നിരീക്ഷിക്കുന്നത്. ഇത്തരം കാര്യങ്ങ ള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കാനാണ് സമിതിക്ക് അധികാ രം നല്‍കിയിട്ടുള്ളത്. അതേസമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെ ടാന്‍ ഈ സമിതിക്ക് അനുവാദമില്ല.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ചരിത്രത്തിലില്ലാത്ത ചില അസ്വാരസ്യങ്ങളാ ണുണ്ടായത്. അതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെയായി. “പാണക്കാട് തങ്ങളുടെ പ്രഖ്യാപനത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയവരാരും വിജയിച്ചിട്ടില്ല. അത്തരത്തിലുള്ള പല ആളുകളും പാണക്കാട് പോയി കരഞ്ഞ് മാപ്പുപറഞ്ഞ് കീഴ ടങ്ങിയിരിക്കുകയാണ്.” മരയ്ക്കാര്‍ മാരായമംഗലം പറഞ്ഞു.അസംതൃപ്തര്‍ ഉന്നയിച്ച കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി കേട്ടിട്ടുണ്ട്.തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതില്‍ ചര്‍ച്ചയു ണ്ടാകും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്ക് വിധേയ രായവരെ തിരിച്ചെടുക്കുന്നത്, അതത് ഘടകങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തി ല്‍ പുന:പരിശോധിക്കാനാണ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ച നിര്‍ദേശം. വിവാദമായ അരിയൂര്‍ ബാങ്ക് വിഷയത്തിലും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരം തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം നടപടിയുണ്ടാകും. നിലവില്‍ മണ്ണാര്‍ക്കാട്ട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര് ത്തനങ്ങള് ഏകോപിപ്പിക്കുന്നത്. ഉടന്‍ തന്നെ യു.ഡി.എഫ്. നിയോജക മണ്ഡലം കണ്വെന്ഷന് ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ നിശ്ചയിക്കും. മണ്ഡലം കമ്മിറ്റിക്ക് മുകളില്‍ ഒരുകമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റി അധികാരം നല്‍കിയിട്ടില്ലെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
മണ്ണാര്‍ക്കാട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.ഇ.എ സലാം മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.കെ.എ അസീസ്, പൊന്‍പാറ കോയക്കുട്ടി, കെ.ടി.എ ജബ്ബാര്‍, കെ.മുഹമ്മദ് മാസ്റ്റര്‍, ജില്ലാ സെക്രട്ടറിമാരായ ടി.എ സലാം മാസ്റ്റര്‍, എം.എച്ച് മുജീബ് റഹ്മാന് എന്നിവരും പങ്കെടുത്തു.
