മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീന്റെ വിജയത്തിനായി കോട്ടോപ്പാടം പഞ്ചായത്ത് കണ്വെന്ഷന് നടന്നു.വേങ്ങ മര്‍ഹബ ഓഡിറ്റോറിയത്തില്‍ ഡിസിസി സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് പഞ്ചായത്ത് ചെയര്മാന് പാറശ്ശേരി ഹസ്സന് അദ്ധ്യക്ഷനായി.
സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീന്,കണ്‍വീനര്‍ ഉമ്മര്‍ മനച്ചിതൊടി, വി.വി ഷൗക്കത്തലി, റഷീദ് ആലായന്‍, നാസര്‍ കൊമ്പത്ത്, ഗഫൂര്‍ കോല്‍ക്കളത്തില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, വി.പ്രീത, എ.അസൈനാര്‍, ഒ.ചേക്കു, പി. കൊച്ചുനാരായണന്, സി.ജെ രമേഷ്, കെ.ടി അബ്ദുള്ള, റഷീദ് മുത്തനില്‍, സൈനുദ്ദീന്‍ താളിയില്‍, നൗഷാദ് വെള്ളപ്പാടം, മുനീര്‍ താളിയില്‍, ഹമീദ് കൊമ്പത്ത്, പി.കുഞ്ഞുമുഹമ്മദ്, ഷിഹാബ് കുന്നത്ത്, പി.മുരളീധരന്, എ.കെ കുഞ്ഞയമു, കെ.ഹംസ, റഫീന മുത്തനില്‍, സി.ടി.സുമയ്യ തുടങ്ങിയവര്‍ സംസാരിച്ചു.
കണ്‍വെന്‍ഷനില്‍ 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍: പാറശ്ശേരി ഹസ്സന് (ചെയര്മാന്), ഉമ്മര്‍ മനച്ചിതൊടി(കണ്‍വീനര്‍), കെ.പി ഉമ്മര്‍ (ട്രഷറര്‍).
