പാലക്കാട് : നിയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുളള 12 നിയമസഭാ മണ്ഡലങ്ങളിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്ക് ജീവനക്കാരെ നിയമിച്ചു കൊണ്ടുള്ള ആദ്യ ഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി. പ്രിസൈഡിംഗ് ഓഫിസ ര്‍മാരായി 3556, ഫസ്റ്റ് പോളിംഗ് ഓഫിസര്‍മാരായി 3556, പോളിംഗ് ഓഫിസര്‍മാരായി 7112 പേരെയുമാണ് നിയമിച്ചിട്ടുളളത്.
പ്രിസൈഡിംഗ് ഓഫിസര്‍മാരില്‍ 2297 സ്ത്രീകളും, 1259 പുരുഷമാരും, ഫസ്റ്റ് പോളിംഗ് ഓഫിസര്‍മാരില്‍ 2550 സ്ത്രീകളും, 1006 പുരുഷന്മാരും, പോളിംഗ് ഓഫിസര്‍മാരില്‍ 4873 സ്ത്രീകളും, 2239 പുരുഷന്മാരും ഉള്‍പ്പെടും.പോളിംഗ് ഡ്യൂട്ടി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് ഓര്‍ഡര്‍ സോഫ്റ്റ് വെയറില്‍ സ്വന്തം ലോഗിന്‍ ഉപയോഗിച്ചോ, സ്ഥാപന മേധാവി മുഖാന്തിരമോ ബന്ധപ്പെട്ട പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൌണ്‍ലോഡ് ചെയ്യാം.
പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുളള പ്രിസൈഡിംഗ് ഓഫിസര്‍, ഫസ്റ്റ് പോളിംഗ് ഓഫിസര്‍ എന്നിവര്‍ക്കുള്ള ആദ്യ ഘട്ട പരിശീലന ക്ലാസുകള്‍ മാര്‍ച്ച് 24 മുതല്‍ 28 വരെയാണ് ക്രമീകരിച്ചിട്ടുളളത്. പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ പോസ്റ്റിംഗ് ഓര്‍ഡറില്‍ ലഭ്യമാണ്.
