അഗളി: മണ്ണാര്‍ക്കാട് നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ഐസക് വര്ഗീ സിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക അട്ടപ്പാടിയിലെ ഗോത്രവര്‍ഗ ഉന്നതികളില്‍ നിന്നും ശേഖരിച്ചുനല്‍കി. പ്രത്യേക കൂട്ടായ്മകള്‍ രൂപീകരിച്ചാണ് ഇതിനുള്ള തുക കണ്ടെത്തിയത്. വടക്കേമല കുഞ്ചൂര്‍ ഉന്നതിയിലെ കൂട്ടായ്മയില്‍ നിന്നും ഐസക് വര്‍ഗീസ് തുക ഏറ്റുവാങ്ങി. ഇത്തരത്തില്‍ ഏഴു ഉന്നതി കൂട്ടങ്ങള്‍ ശേഖരിച്ചുനല്‍കിയ തുകയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കെട്ടി വെയ്ക്കുന്നത്.
