പാലക്കാട് : ദുര്‍ബല ജനവിഭാഗങ്ങള്‍ താമസിക്കുന്ന അട്ടപ്പാടി മേഖലയില്‍ റഫറല്‍ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനുള്ള ആംബുലന്‍സ് സൗ കര്യം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.അഗളി ആദിവാസി മേഖലയില്‍ മതിയായ ആംബുലന്‍സ് സൗകര്യമില്ലാത്തത് കാരണം രോഗികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന പരാതി യിലാണ് നടപടി.
അട്ടപ്പാടിയില്‍ സര്‍വീസ് നടത്തുന്ന എട്ട് ആംബുലന്‍സുകളുടെയും സേവനം ഉറപ്പാ ക്കണം. ഡ്രൈവര്‍മാരുടെ കുറവുണ്ടെങ്കില്‍ പി.എസ്.സി. വഴി ജീവനക്കാരെ നിയമി ക്കണം.ഇതിന് കാലതാമസമുണ്ടെങ്കില്‍ കരാര്‍/ദിവസവേതന ജീവനക്കാരെ അടിയ ന്തരമായി നിയമിക്കാനുള്ള നടപടി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വീക രിക്കണം. കാലപ്പഴക്കമുള്ള രണ്ട് ആംബുലന്‍സുകള്‍ മാറ്റി പുതിയ രണ്ടെണ്ണം വാങ്ങാ നുള്ള നടപടി ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി സ്വീകരിക്കണം. വനമേഖലയുടെ പരിസ്ഥി തിപരിഗണിച്ച് പൊലിസ് വകുപ്പിന് കീഴില്‍ മതിയായ സൗകര്യങ്ങളോടു കൂടി ആംബു ലന്‍സ് അനുവദിക്കേണ്ടതാണ്. ഇതിനായി സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് അഗളി സബ് ഡിവിഷന് ഡി.വൈ.എസ്.പി. ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ കത്തില്‍ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. ഓരോ ദിവസവും എത്ര ആംബുലന്‍സ് ഓടിയിട്ടുണ്ടെന്ന വിവരം റിപ്പോര്‍ട്ടാക്കി മാസത്തിലൊരിക്കല്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസ ര്‍ക്കും ആശുപത്രി സൂപ്രണ്ട് നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
എട്ട് ആംബുലന്‍സുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സ്ഥിരം തസ്തികയില്‍ രണ്ട് ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്. ഡ്രൈവര്‍മാര്‍ അവധിയെടുത്താല്‍ എല്ലാ ആംബുലന്‍സുകളും ഉപയോഗിക്കാനാവില്ല. നിലവില്‍ ഉപയോഗിക്കുന്ന രണ്ട് ആംബുലന്‍സുകള്‍ക്ക് കാലപ്പഴക്കമുള്ളതിനാല്‍ മണ്ണാര്‍ക്കാട് ഭാഗത്തെ ആശുപത്രികളിലെത്താന്‍ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.പൊലിസ് വകുപ്പിന് കീഴില്‍ ഒരു ആംബുലന്‍സ് അനുവദിക്കണമെന്ന് ജില്ലാ പൊലിസ് മേധാവിക്ക് അപേക്ഷ നല്കിയിട്ടുള്ളതായി അഗളി ഡി.വൈ.എസ്.പി. കമ്മീഷനെ അറിയിച്ചു.
