അലനല്ലൂര്‍ : എല്‍.ഡി.എഫ്. അലനല്ലൂര്‍ മേഖല കണ്വെന്ഷന് മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്കിയ ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ച്ചയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ണാര്‍ക്കാട്ട് നിന്നും ഒരു ഇടതുപക്ഷ എം.എല്‍.എ. ഉണ്ടാകേണ്ടത് പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.മുസ്തഫ അധ്യക്ഷനായി. സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കര്‍, യു.ടി രാമകൃഷ്ണന്, പി.മണികണ്ഠന്, അബ്ദു കാരക്കുളവന്‍, കെ.എ സുദര്ശനകുമാര്, വി.അബ്ദുല്‍ സലീം, മാലിനി, പി.പി.കെ അബ്ദുറഹ്മാന്, കെ.രവികുമാര്‍, പി.എം മധു, യൂസഫ് പുല്ലിക്കുന്നന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
