മണ്ണാര്‍ക്കാട്: ഗുപ്തന് സേവന സമാജം പെരിമ്പടാരി യൂണിറ്റ് പതിനെട്ടാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി എന്‍.വി രാജീവന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി രവി അധ്യക്ഷനായി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടിയെ ആദരിച്ചു.
സംസ്ഥാന രക്ഷാധികാരി ഗോപിനാഥ ഗുപ്തന്, മേഖല പ്രസിഡന്റ് രാമചന്ദ്ര ഗുപ്തന്, വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, സെക്രട്ടറി നാരായണന്‍കുട്ടി ഗുപ്തന്, ട്രഷറര്‍ കൃഷ്ണകുമാര്‍, വനിതാ വിങ് സംസ്ഥാന രക്ഷാധികാരി വിജയലക്ഷ്മി, മേഖല പ്രസിഡന്റ് രത്നം, യൂണിറ്റ് സെക്രട്ടറി ജയന്, സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനവിതരണവും നടന്നു.
