മണ്ണാര്‍ക്കാട്: നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റവും കൂലി വര്‍ധനയും പ്രതിസന്ധിസൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭവനനിര്‍മാണ ധനസഹായം 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്ന് മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പട്ടു.
മണ്ണാര്‍ക്കാട് കെ.ജി.ടി.എം. സഹൃദയ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന് ഉദ്ഘാടനം ചെയ്തു. മേലേപ്പാട്ട് ഗോപാലന് വൈദ്യര് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ.കെ ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി ശാന്തകുമാരി, പി.മോഹനദാസ്, കെ.എം വിശ്വ നാഥന്, സി.വേലായുധന്, കെ.കൃഷ്ണന്‍കുട്ടി, കെ.ഭാസ്കരന്, പി.ബിന്ദു, പി.സുരേഷ് കുമാര്‍, മേലേപ്പാട്ട് ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഗോപാലന് നാരങ്ങപ്പൊറ്റ (പ്രസിഡന്റ്), രാജു പാറപ്പുറം (വൈസ് പ്രസിഡന്റ്), ശിവദാസന്‍ മേലേപ്പാട്ട് (സെക്രട്ടറി), പി.പി മണികണ്ഠന് (ജോ.സെക്രട്ടറി), കെ.ഭാസ്ക്കരന്‍(ട്രഷറര്‍).
