കോട്ടോപ്പാടം: തെയ്യോട്ടുചിറയില്‍ ആളൊഴിഞ്ഞ പറമ്പിലെ പുല്ലിനും അടിക്കാടിനും തീപിടിച്ചു.നാശനഷ്ടങ്ങളില്ല. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലില്‍ സമീ പത്തെ വീടുകളിലേക്ക് തീപടരുന്നത് തടയാനായി.
ശനിയാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. പറമ്പില്‍ പടര്‍ന്ന തീ നാട്ടുകാര്‍ ചേര്‍ന്ന് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാനായില്ല.തുടര്‍ന്ന് സമീപവാസിയായ അബ്ദുല്‍ സലാം വട്ടമ്പലം അഗ്നിരക്ഷാനിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു.
സ്റ്റേഷന് ഓഫിസര്‍ ഗ്രേഡ് സേതുനാഥപിള്ളയുടെ നേതൃത്വത്തില്‍ സേന അംഗങ്ങളായ ടി.എന്‍ ശ്രീനിവാസന്, വി.സുരേഷ്കുമാര്‍, സി.റിജേഷ്, കെ.പ്രശാന്ത്, എം.ആര് രാഗില്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് തീനിയന്ത്രണവിധേയമാക്കിയത്.ഫയര്‍ എഞ്ചിനില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് പത്തു മിനുട്ടുകൊണ്ട് തീപൂര്‍ണമായും അണച്ചു.
