പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജലദിനമായ ഞായറാഴ്ച ജല ദിനവും ജലസഭയും ജില്ലയിലെ വിവിധ തുല്യതാ പഠന കേന്ദ്രങ്ങളില്‍ നടക്കും. ജല വിനിയോഗവും ലിംഗനീതിയും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നെന്മാറ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജലദിനാചരണ പരിപാടി യില്‍ പരിസ്ഥിതി ആഘാത പഠന വിദഗ്ധസമിതി അംഗവും ജലസംരക്ഷണ പ്രവര്ത്ത കനുമായ പ്രൊഫസര്‍ ഡോക്ടര്‍ കെ വാസുദേവന്‍ പിള്ള ജലസഭയ്ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം കൊടുക്കും. സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ മനോജ് സെബാസ്റ്റ്യന്‍ അധ്യക്ഷനാകും.
ചിറ്റൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഐഎംജി റിസോഴ്സ് പേഴ്സണല്‍ കെ.ശിവകുമാര്‍ നേതൃത്വം നല്‍കും. ജില്ലാ സാക്ഷരതാ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി. വി പാര്‍വതി അധ്യക്ഷയാകും. ഗവ.മോയിന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡോ. പി.സി ഏലിയാമ്മയും, കുഴല്‍മന്നം എച്ച്എസ് എസ്സില്‍ വിജയന് മാസ്റ്ററും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല, മണ്ണാര്‍ക്കാട്,അട്ടപ്പാടി പഠന കേന്ദ്രങ്ങളില്‍ ജലവിനിയോ ഗത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യും .
