കോട്ടോപ്പാടം: സാമൂഹിക പ്രതിബദ്ധതയുടേയും കാരുണ്യത്തിന്റെയും മാതൃകയായി കവിതാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. കോട്ടോപ്പാടം കുടുംബാരോഗ്യകേന്ദ്രത്തിലെ ഒ.പി. വിഭാഗത്തിലെത്തുന്ന അവശരായ രോഗികള്‍ക്ക് ആശ്വാസമായി ആധുനിക ഇലക്ട്രിക് വീല്‍ചെയര്‍ സമര്‍പ്പിച്ചു.
ആശുപത്രിയിലെ ഒ.പി. വിഭാഗത്തില്‍ രോഗിപരിചരണത്തിനായി ഒരു ഇലക്ട്രിക് വീല്‍ചെയര്‍ അത്യാവശ്യമാണെന്ന അധികൃതരുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് കവിതാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് സി.എസ്.ആര്. ഫണ്ടില്‍ നിന്നും സഹായമെ ത്തിച്ചത്. മണ്ണാര്‍ക്കാട് ഷോറൂം മാനേജര്‍ എ.ബൈജു, മാര്‍ക്കറ്റിങ് മാനേജര്‍ സി.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വീല്‍ചെയര്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറി യത്.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സൈനുദ്ദീന്‍ താളിയില്‍, ആരോഗ്യപ്രവര്‍ത്തകരായ ഡോ.സാദിഖ്, അസീന തുടങ്ങിയവര്‍ പങ്കെടുത്തു.
