മണ്ണാര്‍ക്കാട്: യു.ഡി.എഫ്. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ 11.30ഓടെ ഉപവരണാ ധികാരി കൂടിയായ തഹസില്‍ദാര്‍ എ. വേണുഗോപാലിന് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മുന്നണി നേതാക്കളുടെയും പ്രവര്‍ത്തകരുടേയും വലിയൊരു നിരയ് ക്കൊപ്പം പ്രകടനമായാണ് സ്ഥാനാര്‍ഥി താലൂക്ക് ഓഫിസിലേക്കെത്തിയത്. രാവിലെ 11-ഓടെ ചന്തപ്പടി ഭാഗത്ത് പെട്രോള്‍ പമ്പ് പരിസരത്ത് ഒത്തുകൂടിയ നേതാക്കളും പ്രവര് ത്തകരും മുദ്രാവാക്യം വിളികളോടെയാണ് സ്ഥനാര്‍ഥിയെ ആനയിച്ചത്.
നിലവിലെ എം.എല്‍.എയായ എന്‍.ഷംസുദ്ദീന് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇത് നാലാം തവണയാണ് ജനവിധി തേടുന്നത്. നിക്ഷ്പക്ഷമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ മൂന്ന് തവണയും മണ്ണാര്‍ക്കാട്ടെ ജനങ്ങള്‍ നല്കിയ അംഗീകാരം ഇത്തവണയും പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും ഈതെരഞ്ഞെടുപ്പ്. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണെന്നും ടീം യു.ഡി.എഫ്. ആയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേതാക്കളായ മരയ്ക്കാര്‍ മാരായമംഗലം, കളത്തില്‍ അബ്ദുള്ള, റഷീദ് ആലായന്‍, ടി.എ സലാം, ഹുസൈന് കോളശ്ശേരി, പി.അഹമ്മദ് അഷ്റഫ്, പി.ആര് സുരേഷ്, അസീസ് ഭീമനാട്, ഗിരീഷ് ഗുപ്ത, പി.സി ബേബി, ഗഫൂര്‍ കോല്‍കളത്തില്‍, അഡ്വ.ഷമീര്‍ പഴേരി, നൗഷാദ് വെള്ളപ്പാടം തുടങ്ങിയവര്‍ പങ്കെടുത്തു.
