മണ്ണാര്‍ക്കാട്: കേരള ഫോട്ടോഗ്രാഫേഴ്സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്സ് യൂണിയന് (സി.ഐ.ടി.യു.) മണ്ണാര്‍ക്കാട് ഏരിയ കണ്വെന്ഷന് കോടതിപ്പടി ഡോറോ റോയല്‍ സ്യൂട്ടല് നടന്നു. സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. തൊഴി ലാളികളെ ചേര്‍ത്തുപിടിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്ക ണമെന്ന് കണ്വെന്ഷന് ആവശ്യപ്പെട്ടു.
ചട ങ്ങില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ജില്ലാ പ്രസിഡന്റ് ശശി പല്ലാവൂര്‍ നിര്‍വ ഹിച്ചു.ഏരിയ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.ഏരിയ സെക്രട്ടറി നിയാസ് വ്യൂ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അമീര്‍ യാല്‍, നീനു ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇഫ്താര്‍ സംഗമവുമുണ്ടായി.
ഭാരവാഹികള്‍: വി.കെ സുരേഷ് (പ്രസിഡന്റ്), പുഷ്പകുമാര്‍ വര്‍ണ്ണം, സമ്മര്‍ (വൈസ് പ്രസിഡന്റ്), നീനു ഷൗക്കത്ത് (സെക്രട്ടറി), റഷീദ് സ്കൈ വെഡിങ്, രാജുകൃഷ്ണ (ജോയിന്റ് സെക്രട്ടറി), പി.റിഷാദ് (ട്രഷറര്‍).
