മണ്ണാര്‍ക്കാട്:യു.ഡി.എഫ്. മണ്ണാര്‍ക്കാട് മണ്ഡലം സ്ഥാനാര്‍ഥി എന്‍.ഷംസുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നഗരത്തില്‍ നടത്തിയ റോഡ് ഷോ ആവേശമായി.
ബുധനാഴ്ച രാത്രി നെല്ലിപ്പുഴ ഗാന്ധി സ്ക്വയറില്‍ നിന്നും ആരംഭിച്ച റോഡ് ഷോ കുന്തിപ്പുഴയില്‍ സമാപിച്ചു. യു.ഡി.എഫ്. നേതാക്കള്‍ക്കൊപ്പമാണ് സ്ഥാനാര്‍ഥി ജനങ്ങളെ അഭിസംബോധന ചെയ്ത് നടന്നുനീങ്ങിയത്.
മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുള്ള, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്മാന് റഷീദ് ആലായന്‍, പി.അഹമ്മദ് അഷ്റഫ്, പൊന്‍പാറ കോയകുട്ടി, പി.ആര് സുരേഷ്, ടി.എ സലാം, അസീസ് ഭീമനാട്, വി.വി ഷൗക്കത്തലി, ഹുസൈന് കോളശ്ശേരി, എ.അയ്യപ്പന്, ജോഷി, ടൈറ്റസ്, കേശവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
